കുവൈത്ത് സിറ്റി : കഴിഞ്ഞ നാല് മാസമായി കൊറോണ സമയത്ത് വാടക നല്‍കാന്‍ ബുദ്ധിമുട്ടിയ താമസകാര്‍ക്കെതിരെ കെട്ടിട ഉടമകള്‍ കേസുകള്‍ നല്‍കി. 125 ലേറെ കേസുകളാണ് കഴിഞ്ഞ ദിവസം മാത്രം കോടതിയില്‍ ഫയല്‍ ചെയ്തത്. ധാരാളം കേസുകൾ ഫയൽ ചെയ്യാൻ കാത്തിരിക്കുകയാണെന്നും കോടതിയുടെ 30% ശതമാനം മാത്രം പ്രവര്‍ത്തിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ കെട്ടിട ഉടമകൾ വാടക ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതായി നിരവധി പരാതികള്‍ ഉയർന്നിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗൺ തീരുന്നത് വരെയെങ്കിലും വാടക കൊടുക്കാൻ ഇല്ലാത്തതിന്‍റെ പേരിൽ താമസക്കാരെ ഇറക്കിവിടരുതെന്ന് റിയല്‍ എസ്റ്റേറ്റ് അസോസിയേഷനും നിരവധി പാര്‍ലിമെന്റ് അംഗങ്ങളും കെട്ടിട ഉടമകളോട് അഭ്യര്‍ഥിച്ചിരുന്നു.ജോലിയും വരുമാനവും നഷ്ടപ്പെട്ട് ഭക്ഷണത്തിന് പോലും പണം ഇല്ലാതെ കഴിയുന്നവരോടാണ് കഴിഞ്ഞ നാല് മാസത്തെ വാടക ചോദിക്കുന്നത്. കോവിഡ് ജാഗ്രതയുടെ ഭാഗമായി അടഞ്ഞ് കിടന്ന വിപണി കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളിലാണ് ഭാഗികമായി തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്. രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി 30% നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് നിരവധി വിദേശികളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ഇപ്പോയത്തെ അവസ്ഥയില്‍ വിപണിയും തൊഴിലും സജീവമാവാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നും വാടകയിളവ് അനുവദിക്കണമെന്നും ആവശ്യം ഉയരുന്നതിടെയാണ് കെട്ടിട ഉടമകള്‍ കേസുമായി കോടതിയെ സമീപിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?