പൂരം തകര്‍ത്തതിന്‍റെ മുഖ്യസൂത്രധാരൻ സുനില്‍കുമാറെന്ന് ബി ഗോപാലകൃഷ്ണൻ; 'കലക്ക വെള്ളത്തില്‍ മീൻ പിടിക്കാൻ ശ്രമിച്ചു'

  • 04/09/2024

തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്‍റെ മുഖ്യ സൂത്രധാരൻ വിഎസ്‍ സുനില്‍കുമാറും പൊലീസുമാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. 2016ല്‍ പൂരത്തിന്‍റെ രക്ഷകനായി വന്ന സുനില്‍ കുമാര്‍ 2024ല്‍ പൂരത്തിന്‍റെ അന്തകനായി എത്തി. പൂരത്തിന്‍റെ അന്തകനാണ് സുനില്‍കുമാറെന്ന് ജനം തിരിച്ചറിഞ്ഞതനാലാണ് തോല്‍പ്പിച്ചത്. സുനിലിന് ഇപ്പോള്‍ മനോവിഭ്രാന്തി ബാധിച്ചതിനാലാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

പൂരം കലക്കിയിട്ട് കലക്കവെള്ളത്തില്‍ മീൻ പിടിക്കാനാണ് സുനില്‍ ശ്രമിച്ചത്.പൂരം അലങ്കോലമാക്കിയതില്‍ സുനില്‍ കുമാര്‍ പരാതി നല്‍കിയിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് ബിജെപി പുറത്തുവിടും.പൂരം കലക്കിയതില്‍ ഹൈക്കോടതിയിലും സർക്കാരിനും പരാതി നല്‍കിയത് താനാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

Related News