നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തിന്‍റെ വരുമാനം (സിയാല്‍) 1000 കോടി കടന്നു. 2023-2024 സാമ്ബത്തിക വർഷത്തില്‍ 1,014,21 കോടി രൂപയാണ് മൊത്ത വരുമാനമായി നേടിയത്. മുൻ സാമ്ബത്തിക വർഷം 770.91 കോടി രൂപയായിരുന്നു സിയാലിന്‍റെ വരുമാനം. 31.6 ശതമാനമാണ് വർധന.
412.58 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇത് 267.17 കോടിയായിരുന്നു. ലാഭത്തില്‍ 54.4 ശതമാനമാണ് വർധന. നികുതിക്ക് മുമ്ബുള്ള ലാഭം 552.37 കോടിയാണ്. യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവീസുകളുടെ എണ്ണത്തിലും കുതിപ്പുണ്ടായി. പോയ വർഷം 1,05,29,714 പേരാണ് കൊച്ചി വിമാനത്താവളം വഴി പറന്നത്. 49,30,831 അന്താരാഷ്ട്ര യാത്രക്കാരും 55,98,883 ആഭ്യന്തര യാത്രക്കാരും കൊച്ചി വിമാനത്താവളം വഴി സഞ്ചരിച്ചു.
വ്യോമയാന മേഖലയിലെ വളർച്ച ഉള്‍ക്കൊള്ളാൻ വരും വർഷങ്ങളില്‍ ഒട്ടേറെ അടിസ്ഥാന സൗകര്യവികസന പദ്ധതികളാണ് സിയാല്‍ നടപ്പിലാക്കുന്നത്. 560 കോടി രൂപ ചെലവിട്ടു നടത്തുന്ന രാജ്യാന്തര ടെർമിനല്‍ വികസനം, 152 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന കൊമേഴ്‌സ്യല്‍ സോണ്‍ നിർമാണം എന്നിവ ഇതില്‍ പ്രധാനമാണ്. ആഭ്യന്തര ടെർമിനല്‍ വലുപ്പം കൂട്ടുന്ന പദ്ധതിയും പരിഗണനയിലുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?