നിലമ്ബൂർ എംഎല്‍എ പി വി അൻവർ എഴുതി നല്‍കിയ പരാതിയില്‍ പി ശശിയെക്കുറിച്ച് പരാമർശമില്ല. പി ശശിക്കെതിരെ നിലവില്‍ പരിശോധനയുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശശിക്കെതിരെ വെറുതെ പറഞ്ഞാല്‍ പോര, കൃത്യമായി പറഞ്ഞാല്‍ നോക്കാം എന്നും എംവി ഗോവിന്ദൻ പറഞ്ഞു. പിവി അൻവർ പരാതി ഉന്നയിക്കേണ്ടത് ഇങ്ങനെയല്ലെന്നും അൻവർ പരസ്യമായി പരാതി പറഞ്ഞത് ശരിയായില്ലെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.
പിവി അൻവർ നല്‍കിയ പരാതിയില്‍ സിപിഎം അന്വേഷണമില്ലെന്നും പരാതിയില്‍ സർക്കാർ തല അന്വേഷണം തുടരട്ടെ എന്നുമാണ് പാർട്ടി നിലപാട്. പിവി അൻവറിന്‍റെ പരസ്യ വിമർശനത്തെ തള്ളിയ സിപിഎം സംസ്ഥാന സെക്രട്ടറി, പി ശശിയ്ക്ക് പൂർണ പിന്തുണയും നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?