ആര്‍എസ്‌എസ്-എഡിജിപി കൂടിക്കാഴ്ച; എം.ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ഇടതുമുന്നണിക്കുള്ളില്‍ സമ്മര്‍ദ്ദമേറുന്നു

  • 07/09/2024

ആർഎസ്‌എസ് നേതാവുമായുള്ള കൂടിക്കാഴ്ചയും വിവാദമായതോടെ അജിത് കുമാറിനെ മാറ്റാന്‍ ഇടതുമുന്നണിക്കുള്ളില്‍ സമ്മർദ്ദമേർന്നു. കൂടിക്കാഴ്ച എന്തിനെന്നറിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഗൂഡാലോചനകള്‍ പുറത്തുവരട്ടെയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പ്രതികരിച്ചു.

ആർഎസ്‌എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എം.ആർ അജിത് കുമാർ സമ്മതിച്ചതോടെ ഇടതുമുന്നണി ആകെയാണ് പ്രതിസന്ധിയിലായത്.അതില്‍ ചെറിയ രോഷമല്ല സിപിഐ ക്കുള്ളത്.കൂടിക്കാഴ്ച എന്തിനെന്നറിയണം എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം

Related News