കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസില്‍ അന്വേഷണസംഘം രൂപീകരിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. ഐ.ജി പി. പ്രകാശ് മേല്‍നോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷാണ് അന്വേഷണസംഘം രൂപീകരിച്ചത്.
ഞായറാഴ്ച അന്വേഷണം തുടങ്ങും. സംസ്ഥാന പൊലീസ് മേധാവിയാണ് ഇന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സിബിഐക്ക് വിടണമെന്ന ശുപാർശക്ക് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
മാമി തിരോധാനക്കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിനെതിരെ പി.വി അൻവർ എംഎല്‍എ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി ഹൈക്കോടതി അടുത്തമാസം പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി. 2023 ആഗസ്റ്റ് 22നാണ് മാമിയെ കാണാതായത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?