എഡിജിപി- ആര്‍എസ്‌എസ് നേതാവ് കൂടിക്കാഴ്ച: ഡിജിപി അന്വേഷിക്കും; ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

  • 08/09/2024

എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിഷയം സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. നല്‍കും. സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്. ചട്ടലംഘനം കണ്ടെത്തിയാല്‍ അജിത് കുമാറിനെ ഉടന്‍ ചുമതലയില്‍ നിന്നും നീക്കുമെന്നാണ് റിപ്പോര്‍ട്ട്.

തൃശൂരില്‍ ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെലെ, തിരുവനന്തപുരത്ത് ആര്‍എസ്‌എസ് നേതാവ് രാം മാധവ് എന്നിവരുമായിട്ടാണ് എഡിജിപി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടന്നിട്ടുണ്ടോ?, കൂടിക്കാഴ്ച എന്തിനു വേണ്ടി?, അധികാര ദുര്‍വിനിയോഗം നടന്നിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളാണ് ഡിജിപി അന്വേഷിക്കുന്നത്.

Related News