ബെവ്കോയില്‍ ഒരു ലക്ഷം രൂപ ബോണസ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,000 കൂടുതല്‍, ശുപാര്‍ശ

  • 09/09/2024

ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ശുപാർശ ചെയ്തു. കഴിഞ്ഞവര്‍ഷം ജീവനക്കാർക്ക് ബോണസായി നല്‍കിയത് 90000 രൂപയായിരുന്നു. 

അതേസമയം സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും ഇന്ന് മുതല്‍ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെൻഷൻകാർക്ക് 1,000 രൂപയാണു ലഭിക്കുക. 37,129 രൂപയോ അതില്‍ കുറവോ ആകെ ശമ്ബളം വാങ്ങുന്നവർക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹത. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കും.

ലോട്ടറി ഏജന്റുമാർക്കും വില്‍പനക്കാർ‌ക്കും ഉത്സവബത്തയായി 7,000 രൂപ നല്‍കും. പെൻഷൻകാർക്ക് 2,500 രൂപ നല്‍കും. കഴിഞ്ഞ വർഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു. 35,600 ഏജന്റുമാർക്കും 7,009 പെൻഷൻകാർക്കുമാണു ലഭിക്കുക. കശുവണ്ടി തൊഴിലാളികള്‍ക്ക് 20% ബോണസും 10,500 രൂപ അഡ്വാൻസും നല്‍കും. മാസശമ്ബളക്കാരായ ജീവനക്കാർക്ക് 3 മാസത്തെ ശമ്ബളത്തിനു തൂല്യമായ തുക അഡ്വാൻസായി നല്‍കും.

Related News