'സിപിഎം-ആര്‍എസ്‌എസ് ബന്ധമെന്നത് വ്യാജപ്രചാരണം': വിവാദങ്ങളില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

  • 10/09/2024

സിപിഎം-ആർഎസ്‌എസ് ബന്ധമെന്നത് വ്യാജപ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട ഒരു ഘട്ടവും ഉണ്ടായിട്ടില്ല. കൂടുതല്‍ പറഞ്ഞാല്‍ മട്ട് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആര്‍എസ്‌എസ് - സിപിഎം ബന്ധത്തെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനില്‍ക്കുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അതേസമയം എഡിജിപി എം.ആർ അജിത്കുമാർ ആർഎസ്‌എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ എഡിജിപിയെ പരാമർശിക്കുക പോലും ചെയ്തില്ല. 

സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച 11 വീടുകളുടെ താക്കോല്‍ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

Related News