'പക്ഷപാതപരമായി പെരുമാറുന്നു'; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സിനിമാ നിര്‍മാതാക്കള്‍

  • 11/09/2024

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സിനിമാ നിർമാതാക്കള്‍. അസോസിയേഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച്‌ നിർമാതാക്കളായ സാന്ദ്ര തോമസ്, ഷീല കുര്യൻ എന്നിവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചു.നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സംഘടന പ്രവർത്തിക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.

അസോസിയേഷനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണ്. മുഖ്യമന്ത്രിക്ക് കത്തയച്ചത് എക്സിക്യൂട്ടീവുമായി ചർച്ച ചെയ്യാതെയാണ്. അടിയന്തരമായി ജനറല്‍ ബോഡി വിളിച്ചുചേർക്കണമെന്നും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്നും കത്തില്‍ വ്യക്തമാക്കി.

Related News