കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികള്‍, ചരിത്ര വിജയവുമായി എസ്‌എഫ്‌ഐ

  • 11/09/2024

കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 7ല്‍7 സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. അക്കൗണ്ട്‌സ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ 5ല്‍ 5 സീറ്റും, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 10ല്‍ 8സീറ്റും, എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ 15ല്‍ 13സീറ്റും എസ്‌എഫ്‌ഐ വിജയിച്ചു.

'പെരുംനുണകള്‍ക്കെതിരെ സമരമാവുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കേരള സര്‍വകലാശാല യൂണിയന്റെ ചരിത്രത്തില്‍ ആദ്യമായി വിദ്യാര്‍ത്ഥി യൂണിയന്റെ ഭാരവാഹിത്വത്തിലേക്ക് മുഴുവന്‍ പെണ്‍കുട്ടികളെയാണ് എസ്‌എഫ്‌ഐ മത്സരിപ്പിച്ച്‌ വിജയിപ്പിച്ചത്.

Related News