'നീതി കിട്ടിയില്ലെങ്കില്‍ കിട്ടും വരെ പോരാടും, ദിവസക്കണക്ക് റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടാല്‍ കാര്യമാക്കുന്നില്ല': അൻവര്‍

  • 11/09/2024

ഇടതുമുന്നണി കണ്‍വീനർ ടി പി രാമകൃഷണന് നിലമ്ബൂർ എംഎല്‍എ പി വി അൻവറിന്‍റെ മറുപടി. നീതി കിട്ടിയില്ലെങ്കില്‍ അത്‌ കിട്ടും വരെ പോരാടും. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ്‌ ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല. തനിക്ക്‌ വേണ്ടിയല്ല, എല്ലാ സഖാക്കള്‍ക്കും വേണ്ടിയാണ് ഈ പോരാട്ടമെന്ന് പി വി അൻവർ ഫേസ് ബുക്കില്‍ കുറിച്ചു.

കേരള പൊലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉള്‍പ്പെടെ കോളുകള്‍ ചോർത്തുന്നുണ്ടെന്ന ആരോപണം അൻവർ ആവർത്തിച്ചു. പി വി അൻവർ എല്ലാ ദിവസവും ആരോണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടതു മുന്നണി കണ്‍വീനർ ഇന്നലെ പറഞ്ഞിരുന്നു. 

Related News