കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി സിഎംഎഫ്‌ആര്‍ഐ; കാൻസര്‍ ഗവേഷണങ്ങള്‍ക്ക് സഹായകരമാകും

  • 12/09/2024

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആർഐ). ക്രോമസോം തലത്തില്‍ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്‌ആർഐ വിജയകരമായി പൂർത്തിയാക്കി. കല്ലുമ്മക്കായയുടെ കൃഷിയില്‍ വൻമുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് കണ്ടെത്തല്‍. ജലാശയ മലിനീകരണം എളുപ്പത്തില്‍ മനസ്സിലാക്കാനും ഭാവിയില്‍ കാൻസർ ഗവേഷണങ്ങളെ സഹായിക്കാനും നേട്ടം ഉപകരിക്കുമെന്ന് സിഎംഎഫ്‌ആർഐ അറിയിച്ചു. 

ജലകൃഷി രംഗത്ത് ഏറെ വാണിജ്യ പ്രാധാന്യമുള്ളതാണ് കല്ലുമ്മക്കായ കൃഷി. അവയുടെ വളർച്ച, പ്രത്യുല്‍പാദനം, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ജനിതക വിവരങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയത്. രോഗ പ്രതിരോധ ശേഷിയുള്ളതും ഉല്‍പാദന ക്ഷമത കൂടിയതുമായ ജീനോമുള്ള കല്ലുമ്മക്കായകളെ കണ്ടെത്തി പ്രജനനം നടത്താൻ ഇത് സഹായിക്കും.

Related News