ബിരുദം പൂര്‍ത്തിയാക്കാതെ ആര്‍ഷോയ്ക്ക് എംഎയില്‍ പ്രവേശനം നല്‍കി; ഗവര്‍ണര്‍ക്ക് പരാതി

  • 12/09/2024

ബിരുദത്തിന് തുല്യമായ ആറാം സെമസ്റ്റര്‍ പരീക്ഷ വിജയിക്കാത്ത എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് എംഎ കോഴ്‌സില്‍ പ്രവേശനം നല്‍കിയതായി പരാതി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളജായ എറണാകുളം മഹാരാജാസിലെ അഞ്ചുവര്‍ഷ ആര്‍ക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്‌സിലാണ് ആര്‍ഷോ പ്രവേശനം നേടിയത്. 

ബിരുദത്തിനുവേണ്ട ആറാം സെമസ്റ്റര്‍ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിനാണ് എസ്‌എഫ്‌ഐ നേതാവിന് പ്രവേശനം നല്‍കിയത് എന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍, എം.ജി സര്‍വകലാശാല വിസി, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് സേവ് യൂണിവേഴ്‌സിറ്റി കാമ്ബയിന്‍ കമ്മിറ്റി നിവേദനം നല്‍കി.

Related News