വണ്ടൂരില്‍ യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം

  • 14/09/2024

മലപ്പുറം വണ്ടൂരില്‍ യുവാവ് മരിച്ചത് നിപ വൈറസ് ബാധ മൂലമെന്ന് സംശയം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ പഠിക്കുന്ന വിദ്യാർഥി തിങ്കളാഴ്ചയാണ് മരിച്ചത്.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്ബിളുകള്‍ അയക്കും. ഇവിടെ നിന്നുള്ള ഫലം വന്നാല്‍ മാത്രമേ നിപ സ്ഥിരീകരിക്കുകയുള്ളൂ.

Related News