മൈനാഗപ്പള്ളിയില്‍ കാറിടിച്ച്‌ യുവതി മരിച്ച സംഭവം; നിര്‍ത്താതെ പോയ ഡ്രൈവര്‍ പിടിയില്‍

  • 15/09/2024

മൈനാഗപ്പള്ളിയില്‍ കാറിടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ ഡ്രൈവർ പിടിയില്‍. വെളുത്തമണല്‍ സ്വദേശി അജ്മല്‍ ആണ് പിടിയിലായത്. ശാസ്താംകോട്ട പതാരത്ത് നിന്ന് ഇന്ന് പുലർച്ചെയോടെയാണ് ഇയാള്‍ പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന.

മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സ്‌കൂട്ടർ യാത്രികരെ കാർ ഇടിച്ചുവീഴ്ത്തിയത്. നിലത്തുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയാണ് അജ്മല്‍ രക്ഷപ്പെട്ടത്. നാട്ടുകാർ കാർ തടയാൻ ശ്രമിച്ചെങ്കിലും വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു. കാറില്‍ അജ്മലിന് ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീകുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ ആണ് മരിച്ചത്. 45 വയസായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഫൗസിയ പരിക്കുകളോടെ ചികിത്സയിലാണ്.

Related News