മലപ്പുറത്ത് യുവാവിന്റെ മരണം നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം. പുതിയ സാഹചര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനും നിപ രോഗ ലക്ഷണമുള്ളവരെ കര്‍ശനമായി നിരീക്ഷിക്കാനും തമിഴ്നാട് സര്‍ക്കാര്‍ ജില്ലാ ആരോഗ്യ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
അതിര്‍ത്തികളില്‍ 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തും. നീലഗിരി, കോയമ്ബത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.
അതേസമയം മലപ്പുറത്തെ നിപ ബാധയില്‍ 255 പേര്‍ സമ്ബര്‍ക്ക പട്ടികയിലുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്.നിപ ബാധയേറ്റ് മരിച്ച 23 കാരന്റെ സമ്ബര്‍ക്ക പട്ടികയില്‍ ഉള്ള 13 പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍ കാണിച്ചത്. ഇതില്‍ 10 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?