മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അൻവർ എംഎല്‍എ. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവച്ചു, എഡിജിപി അജിത് കുമാറിനായി പലതും വഴിവിട്ടുചെയ്യുന്നു തുടങ്ങിയവയാണ് ആരോപണങ്ങള്‍.
ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി.വി അൻവർ വാർത്താസമ്മേളനത്തില്‍ ഉന്നയിച്ചിരുന്നത്. ആദ്യം മലപ്പുറം എസ്പി സുജിത്ദാസിനും എഡിജിപി എം.ആർ അജിത്കുമാറിനുമെതിരെയായിരുന്നു പരാതി എഴുതിനല്‍കിയിരുന്നത്. ശശിക്കെതിരെ പരാതി എഴുതിനല്‍കിയിരുന്നില്ല.
എഴുതിനല്‍കിയാല്‍ പരിശോധിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് ദൂതൻ മുഖേന ഇപ്പോള്‍ പി.വി അൻവർ പരാതി പാർട്ടിക്ക് കൈമാറിയത്. എം.വി ഗോവിന്ദൻ നിലവില്‍ ആസ്‌ത്രേലിയയിലാണ്. തിരികെ വന്നശേഷമായിരിക്കും തുടർനടപടികളുണ്ടാവുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?