കേരളത്തില്‍ അഞ്ചു ദിവസം ചൂടുകൂടും, നാലു ജില്ലകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രകലാവസ്ഥാ വകുപ്പ്

  • 19/09/2024

വരുന്ന അഞ്ചുഗിവസം കേരളത്തില്‍ വരണ്ട കാലാവസ്ഥാ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകള്‍ക്ക് വരണ്ട കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബർ 20 നും 21 നും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ വരണ്ട കാലാവസ്ഥ പ്രവചനമുണ്ട്. മുൻവർഷങ്ങളിലെ തനിയാവർത്തനമായതിനാല്‍ കാലാവസ്ഥാ ഗവേഷകർ വരള്‍ച്ചാ സൂചനയും നല്‍കുന്നുണ്ട്. വേനല്‍ മഴ കൂടുന്നതും കാലവർഷം കുറയുകയോ അല്ലെങ്കില്‍ ദുർബലമാകുന്നതും പിന്നാലെ വേനല്‍ ശക്തമാകുന്നതുമാണ് പ്രവണത.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മഴയുടെ അളവില്‍ 178 % വർദ്ധനയുണ്ടായിരുന്നു. പിന്നീട് വിട്ടു നിന്ന മഴ മേയ് അവസാനം 87 ശതമാനം വർദ്ധിച്ചു. സമീപകാലത്തെ ഏറ്റവും ശക്തമായ വേനല്‍ മഴയ്ക്കും കോട്ടയം സാക്ഷ്യം വഹിച്ചു. കഴിഞ്ഞ മാസം വരെ മഴ തുടർന്നു.

Related News