നിപയും എം പോക്സും; മലപ്പുറത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു, എം പോക്സ് വൈറസ് വകഭേദം കണ്ടെത്താന്‍ ശ്രമം

  • 19/09/2024

നിപയും എം പോക്സും സ്ഥിരീകരിച്ചത്തോടെ നടപ്പാക്കിയ കർശന നിയന്ത്രണങ്ങള്‍ മലപ്പുറത്ത് തുടരുന്നു. മലപ്പുറത്തെ നിപ സമ്ബർക്ക പട്ടികയില്‍ നിലവില്‍ 267 പേരാണുള്ളത്. ഇതുവരെ പരിശോധിച്ച 37 സാമ്ബിളുകളും നെഗറ്റീവായത് ആശ്വസമായിട്ടുണ്ട്. എം പോക്സില്‍ നിലവില്‍ നാട്ടിലെ സമ്ബർക്കപ്പട്ടികയില്‍ 23 പേരാണ് ഉള്ളത്.

എം പോക്സ് സ്ഥീരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെയും മനസിലാക്കിയിട്ടുണ്ട്. നിലവില്‍ ഇവരെ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. എം പോക്സ് വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Related News