ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയതെന്നും ഒരു കൈയ്യടിയും പ്രതീക്ഷിക്കുന്നുമില്ലെന്നും പി.വി അൻവർ എംഎല്‍എ. നിലമ്ബൂരില്‍ നടത്തിയ വാർത്താസമ്മേളനം പൂർത്തിയായ ഉടനെയായിരുന്നു പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും, പാർട്ടിയെ സ്നേഹിക്കുന്നവരും ഒപ്പമുണ്ട്. അതു മതി. ഇവിടെയൊക്കെ തന്നെ കാണും. അതിനപ്പുറം,ആരും ഒരു ചുക്കും ചെയ്യാനില്ലെന്നും അൻവർ പറഞ്ഞു. എഡിജിപിക്കും പി. ശശിക്കുമെതിരെയുള്‍പ്പെടെ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി തള്ളുകയും തന്നെ തള്ളിപ്പറയുകയും ചെയ്തതിനു പിന്നാലെ മറുപടിയുമായി പി.വി അൻവർ എംഎല്‍എ രംഗത്തെത്തി. മുഖ്യമന്ത്രി പൂർണമായും തെറ്റിദ്ധരിപ്പിക്കപ്പെട്ടതായും അദ്ദേഹത്തെ ഉപദേശിക്കുന്നവരാണ് തെറ്റിദ്ധരിപ്പിക്കുന്നതെന്നും പി.വി അൻവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
താൻ ആരോപണം ഉന്നയിച്ചത് പൊലീസിലെ ഒരു വിഭാഗം ആളുകളെ കുറിച്ചാണ്. അത് വളരെ ചെറിയൊരു ശതമാനം പേർക്കെതിരെ മാത്രമാണ്. നല്ല ഉദ്യോഗസ്ഥർ നിരവധിയുണ്ട്. മുഖ്യമന്ത്രിതന്നെ സൂചിപ്പിച്ച പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെയാണ് താൻ പറഞ്ഞത്. ആ പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം ഇനിയും തുടരും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?