തൃശ്ശൂര്‍പൂരം കലക്കലില്‍ ഗൂഡാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍. റിപ്പോർട്ട് ഔദ്യോഗികമായി കാണാതെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ല.
പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. എനിക്കു മനസ്സിലായ കാര്യങ്ങള്‍ അനുസരിച്ചിട്ടുള്ളത് ആ റിപ്പോർട്ടില്‍ വന്നു കൊള്ളണമെന്നില്ല. ബാഹ്യ ഇടപെടല്‍ ഇല്ല എന്ന റിപ്പോർട്ട് അംഗീകരിക്കാൻ ആവില്ലെന്ന് സുനില്‍കുമാർ പ്രതികരിച്ചു.
രാഷ്ട്രീയ കുപ്പായം അഴിച്ചു വച്ചിട്ടു വരുന്ന സ്ഥലമാണ് തൃശൂർ പൂരം. ജനങ്ങളുടെ പൂരം ആ രീതിയില്‍ തന്നെ നടക്കണം. മേലിലും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുത് എന്നാണാഗ്രഹം. ആ സംഭവത്തില്‍ പഴി കേള്‍ക്കേണ്ടി വന്ന ആളാണ് താനെന്നും സുനില്‍കുമാര്‍ പറഞ്ഞ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?