കൊല്ലം ഇരട്ടക്കടയില്‍ 19 കാരനെ കുത്തി കൊന്നതിന് പിന്നില്‍ മുൻ വൈരാഗ്യമെന്ന് പൊലീസ്. മകളുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാത്തതില്‍ പ്രതി പ്രസാദിന് അരുണിനോട് പകയുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞാണ് ബന്ധുവീട്ടിലേക്ക് യുവാവിനെ വിളിച്ച് വരുത്തിയതെന്നും പൊലീസ് പറയുന്നു. അരുണിൻ്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശ്വാസകോശത്തില്‍ രക്തം പടർന്നത് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍.
മകളെ അരുണ്‍ കാണാനെത്തുന്നത് പ്രതി എതിർത്തിരുന്നു. പ്രസാദ് മദ്യലഹരിയില്‍ ആയിരുന്നുവെന്നും അരുണിൻ്റെ വീട്ടിലെത്തിയും പ്രസാദ് ഭീഷണി മുഴക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞാണ് ബന്ധുവീട്ടിലേക്ക് യുവാവിനെ വിളിച്ച് വരുത്തിയത്. തുടര്‍ന്ന് കയ്യില്‍ കരുതിയ കത്തികൊണ്ട് അരുണിനെ പ്രസാദ് കുത്തിയെന്നും പൊലീസ് കണ്ടെത്തി. സംഘർഷത്തില്‍ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?