പൂരം അലങ്കോലമായത് വസ്തുത, അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി- എല്‍ഡിഎഫ് കണ്‍വീനര്‍

  • 23/09/2024

പൂരം കലക്കല്‍ വിവാദത്തില്‍ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ. റിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ലെന്നും പൂരം അലങ്കോലമായി എന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ എല്ലാ കാര്യങ്ങളും തൃശൂരില്‍ പറഞ്ഞതാണെന്നും ഇതിൻറെ മുകളില്‍ ആളുകള്‍ക്കിടയില്‍ ആശയപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് ശരിയല്ലെന്നും കണ്‍വീനർ കൂട്ടിച്ചേർത്തു. 

ഇടതുമുന്നണിയുടെ രാഷ്ട്രീയമായ സമീപനങ്ങളില്‍ കേരളത്തിലെ പൊതു സമൂഹത്തിന് യാതൊരു സംശയവുമില്ലെന്നും സംശയമുള്ളത് മാധ്യമങ്ങള്‍ക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപ് കുറ്റവാളികളെ നിർണയിക്കുക എന്ന് പറയുന്നത് ശരിയല്ല. സിപിഐ വിഷയങ്ങള്‍ മുൻകൂട്ടി കണ്ടു ചർച്ച ചെയ്തു പരിഹരിക്കാൻ കഴിയില്ല. എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ കൂടിയാലോചിച്ച്‌ പരിഹരിക്കും. അദ്ദേഹം പറഞ്ഞു. 

Related News