കുവൈത്ത് സിറ്റി : നാല് മാസത്തെ ഇടവേളക്ക് ശേഷം വിശ്വാസികള്‍ക്ക് ജുമാ പ്രാര്‍ഥനകള്‍ക്കായി പള്ളികള്‍ തുറന്ന് കൊടുക്കുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ആയിരിത്തിലേറെ പള്ളികളാണ് കര്‍ശനമായ ആരോഗ്യ മുന്‍ കരുതുലുകള് സ്വീകരിച്ച് പ്രാർത്ഥനക്കായി തുറക്കുന്നത്. പള്ളിയില്‍ പൂർണ്ണമായ ശുചിത്വം പാലിക്കാനും വിശ്വാസികള്‍ക്ക് വഴികാട്ടുവാന്‍ സൈൻബോർഡുകൾ സ്ഥാപിക്കാനും വിശ്വാസികള്‍ തമ്മില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഔഖാഫ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരികയാണ്. ഖുതുബ ദൈര്‍ഘ്യം പത്ത് മിനിറ്റായി ചുരുക്കിയിട്ടുണ്ട്. നമസ്കാരങ്ങള്‍ പെട്ടന്ന് അവസാനിപ്പിക്കാൻ ഇമാമുമാർക്ക് നിർദേശം നൽകി. ജുമുഅക്ക് അരമണിക്കൂർ മുമ്പ് മാത്രമാണ് വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുക. പ്രാര്‍ഥനക്കായി വരുന്നവര്‍ക്ക് ഫേസ് മാസ്കും കയ്യുറയും നിര്‍ബന്ധമാണ്. നമസ്കാരത്തിനായി വിശ്വാസികള്‍ മുസല്ല കൊണ്ടുവരണം. 18 വയസ്സിൽ താഴെയുള്ളവരെയും 60 വയസ്സിന് മുകളിലുള്ളവരെയും മസ്ജിദിൽ പ്രവേശിപ്പിക്കില്ല. പള്ളിക്കകത്ത് വിശ്വാസികള്‍ക്കിടയില്‍ മുൻഭാഗത്തേക്ക് ഒരു മീറ്ററും വശങ്ങളിലേക്ക് അര മീറ്ററും സാമൂഹിക അകലം പാലിക്കണം. രോഗപ്രതിരോധ ശേഷി ദുർബലമായവരോ വിട്ടുമാറാത്ത രോഗങ്ങളുള്ളവരയോ പള്ളിയില്‍ പ്രവേശിപ്പിക്കില്ല. അംഗശുദ്ധി പള്ളിയില്‍ അനുവദിക്കില്ല. കോവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി വിശ്വാസികള്‍ സ്വയം നിയന്ത്രണങ്ങൾ പുലർത്തുകയും പരസ്പരം സഹകരിക്കുകയും വേണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?