പീഡനക്കേസില്‍ എം. മുകേഷ് എംഎല്‍എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. 3 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് മുകേഷിനെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തത്. നേരത്തെ ലഭിച്ച മുൻകൂർ ജാമ്യമാണ് മുകേഷിന് തുണയായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നുള്ള കേസിലാണ് മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസില്‍ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എംഎല്‍എ ആയതിനാല്‍ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ല്‍ നടന്ന സംഭവമായതിനാല്‍ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?