തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി നല്‍കിയ ലഡുവില്‍ പുകയില കഷ്ണങ്ങള്‍ കണ്ടെത്തിയെന്ന് യുവതി. ആരോപണം തള്ളി ക്ഷേത്രം അധികൃതർ. ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി നല്‍കിയ ലഡുവിനുള്ളില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ പുകയില കണ്ടെത്തിയെന്നായിരുന്നു ആന്ധ്രാപ്രദേശ് സ്വദേശിനിയായ യുവതിയുടെ ആരോപണം.
ഇക്കഴിഞ്ഞ 19ന് അവർ തിരുപ്പതി ക്ഷേത്രത്തില്‍ ദർശനം നടത്തിയെന്നും, പ്രസാദമായി ലഭിച്ച ലഡ്ഡുവില്‍ പുകയില കഷ്ണങ്ങള്‍ കണ്ടെത്തിയെന്നായിരുന്നു ഖമ്മം ജില്ലക്കാരിയായ ദോന്തു പത്മാവതിയുടെ ആരോപണം. പ്രസാദം കുടുംബക്കാർക്കും അയല്‍ക്കാർക്കും പങ്കിടുന്നതിനിടയിലാണ് പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ പുകയില കണ്ടെത്തിയതെന്നവർ പറഞ്ഞു. ഞാൻ ലഡ്ഡു വിതരണം ചെയ്യാൻ ഒരുങ്ങുമ്ബോഴാണ് ഒരു ചെറിയ പേപ്പറില്‍ പൊതിഞ്ഞ പുകയില കഷണങ്ങള്‍ കണ്ടത്. പ്രസാദം പവിത്രമായിരിക്കണം, ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഹൃദയഭേദകമാണെന്നും അവർ പറഞ്ഞു.
തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്നാരോപണം ഉയർന്നതില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. എന്നാല്‍, തിരുമല തിരുപ്പതി ദേവസ്ഥാനം ലഡ്ഡുവില്‍ പുകയില അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തിനെതിരെ അധികൃതർ രംഗത്തെത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?