സംസ്ഥാനത്ത് സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി കേരള ബിജെപി. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യപാര്‍ട്ടിയും ബിജെപിയാണ്. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനെ പിന്തുടരുന്നത് 7.72 ലക്ഷം പേരും പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പിന്തുടരുന്നത് 3.52 ലക്ഷം പേരുമാണ്. ഇരുവരെയും അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ബിജെപി.
മോദി തരംഗവും പാര്‍ട്ടിയുടെ വിജയകരമായ ക്രിസ്ത്യന്‍ ജനസമ്ബര്‍ക്കപരിപാടിയുമായണ് സാമൂഹിക മാധ്യമത്തില്‍ ബിജെപിയെ കുടുതല്‍ പേര്‍ പിന്തുടരാന്‍ കാരണമായതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയം നേടുകയും നിരവധി നിയമസഭാമണ്ഡലങ്ങളില്‍ ഒന്നാമതെത്തി മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയുമാണ് ഈ നേട്ടം.
മോദി സര്‍ക്കാരില്‍ സംസ്ഥാനത്തു നിന്ന് രണ്ടുമന്ത്രിമാരെ ലഭിച്ചതും ഈ നേട്ടത്തിന് കാരണമായി. നേരത്തെ ബിജെപിയോട് അകല്‍ച്ച കാണിച്ചവരില്‍ പോലും ഇപ്പോള്‍ വലിയ മാറ്റം പ്രകടമാണെന്നും പാര്‍ട്ടിയുടെ ഐടി, സോഷ്യല്‍ മീഡിയ സംസ്ഥാന കണ്‍വീനര്‍ എസ് ജയശങ്കര്‍ ന്യൂ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?