പാലക്കാട് സ്മാർട്ട് സിറ്റി പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന വ്യവസായ വകുപ്പ്. കേന്ദ്ര സർക്കാർ വിഹിതം കാലതാമസമില്ലാതെ കിട്ടിയാല്‍ പദ്ധതി ഏഴ് വർഷത്തിനകം യാഥാർത്ഥ്യമാകുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടല്‍. 3815 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ ലക്ഷ്യം വയക്കുന്നത്.
കൊച്ചി- ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി അനുമതി ലഭിച്ച പാലക്കാട് സ്മാര്‍ട് സിറ്റി പദ്ധതിയുടെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനാണ് സർക്കാർ തീരുമാനം. ഇതിന്‍റെ ഭാഗമായി മന്ത്രിമാരായ പി രാജീവ്, കെ കൃഷ്ണൻകുട്ടി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവര്‍ പാലക്കാട് ചുള്ളിമടയിലെ പദ്ധതി പ്രദേശം സന്ദർശിച്ചിരുന്നു. പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ പുതുശ്ശേരി, കണ്ണമ്ബ്ര വില്ലേജുകളിലായി 1710 ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?