മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള സംസ്ഥാന എൻസിപിയിലെ തർക്കം പൊട്ടിത്തെറിയിലേക്ക്. മന്ത്രിമാറ്റത്തെ എതിർത്ത വൈസ് പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത പിസി ചാക്കോയുടെ നടപടിയെ എകെ ശശീന്ദ്രൻ പരസ്യമായി എതിർത്തു. ശശീന്ദ്രൻ പക്ഷെ ശരത് പവാറിന് കത്തും നല്‍കി. മന്ത്രിയെ മാറ്റുന്നതില്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അടുത്ത മാസം മൂന്നിലേക്ക് മാറ്റി.മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തർക്കം എൻസിപിയെ പിളർപ്പിലേക്കെത്തിക്കുമോ എന്നാണ് അറിയേണ്ടത്.
ശശീന്ദ്രനെ മാറ്റുന്നതിനെ എതിർത്ത് തൃശൂരില്‍ യോഗം വിളിച്ച വൈസ് പ്രസിഡണ്ട് പികെ രാജൻ മാസ്റ്ററെ ചാക്കോ സസ്പെൻഡ് ചെയ്തിരുന്നു. വിമതയോഗം എന്ന നിലക്കുള്ള നടപടി ശശീന്ദ്രനെ അനുകൂലിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. പക്ഷെ ചാക്കോയുടെ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കിയാണ് ശശീന്ദ്രന്റെ മറുപടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?