എഡിജിപി എം.ആർ. അജിത്ത് കുമാറിനെ തൊട്ടാല്‍ സർക്കാരിന് പൊള്ളുമെന്നും ഇനി ആശ്രയം ഹൈക്കോടതിയെന്നും പി വി അൻവർ എംഎല്‍എ. അനധികൃത സ്വത്ത് സമ്ബാദനത്തില്‍ എഡിജിപി എം.ആർ അജിത്ത് കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്യാൻ മതിയായ കാരണങ്ങളുണ്ട്. പക്ഷേ അജിത്ത് കുമാറിനെ തൊടാൻ സർക്കാരിന് കഴിയില്ല.
തൊട്ടാല്‍ പലതും സംഭവിക്കും. സർക്കാരിന് പൊളളും. നടപടികളുണ്ടാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതി മാത്രമാണ് ഇനി ആശ്രയമെന്നും പി വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.പ്രതിഷേധങ്ങള്‍ നടത്തി തന്നെ ഭയപ്പെടുത്താനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം. പ്രതിഷേധ പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നവർ എല്ലാവരും തന്റെ നിലപാടുകളോട് യോജിപ്പുള്ളവരാണെന്നും അൻവർ പറഞ്ഞു.
സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ പലതും പറയാനുണ്ട്. അത് നാളത്തെ പൊതുയോഗത്തില്‍ വെളിപ്പെടുത്തും. രാഷ്ട്രീയ പാർട്ടികള്‍ തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ് നിലമ്ബൂരിലെ വികസന പ്രവർത്തനങ്ങളെല്ലാം തടഞ്ഞത്. നിലമ്ബൂരില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ പാർട്ടി നേതൃത്വം തന്നെ അവഗണിച്ചു. മുഖ്യമന്ത്രിയടക്കം നേതാക്കളാരും പ്രചാരണത്തിലെത്തിയില്ല. എല്ലാത്തിനും പിന്നില്‍ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസായിരുന്നു. ഇ.എൻ.മോഹൻദാസ് ഒന്നാം തരം വർഗീയ വാദി. പക്കാ ആർ.എസ്.എസുകാരനാണെന്നും മുസ്ലീം ആയതിനാലാണ് തന്നോടുള്ള വിരോധം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?