തൃശൂരിലെ എടിഎം കവര്‍ച്ച; ആറ് പേര്‍ക്കെതിരെ കേസ് എടുത്ത് തമിഴ്‌നാട് പൊലീസ്

  • 28/09/2024

തൃശൂര്‍ ജില്ലയിലെ എടിഎം കവര്‍ച്ച കേസില്‍ ആറ് പേര്‍ക്കെതിരെ കേസ് എടുത്ത് തമിഴ്‌നാട് നാമക്കല്‍ പൊലീസ്. വധശ്രമം, ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി, വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് നാമക്കല്‍ പൊലീസ് അറിയിച്ചു.

തമിഴ് നാട്ടിലെ നാമക്കലില്‍ കുമാരപാളയത്തുവച്ച്‌ തമിഴ്‌നാട് പൊലീസാണ് പ്രതികളെ നാടകീയമായി പിടികൂടിയത്. തോക്കുകളുമായി സഞ്ചരിച്ചിരുന്ന കവര്‍ച്ച സംഘത്തെ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ഏറ്റുമുട്ടലിനിടെ കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍ കോയമ്ബത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related News