പി.വി അൻവറിന്റെ വീടിന് സുരക്ഷ; ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി

  • 28/09/2024

പി.വി അൻവർ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കാൻ തീരുമാനം. ഇതുസംബന്ധിച്ച്‌ മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. പി.വി അൻവർ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും.

കഴിഞ്ഞദിവസം നിലമ്ബൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കൈയും കാലും വെട്ടി ചാലിയാർ പുഴയില്‍ എറിയുമെന്നായിരുന്നു മുദ്രാവാക്യം. സംഭവത്തില്‍ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് സംരക്ഷണം ശക്തിപ്പെടുത്തുന്നതില്‍ പി.വി അൻവർ സർക്കാരിന് നന്ദിയറിയിച്ചു.

Related News