പുഷ്പന് വിടനല്‍കാൻ നാട്; വിലാപയാത്ര ആരംഭിച്ചു

  • 28/09/2024

ഇന്നലെ അന്തരിച്ച കൂത്തുപറമ്ബ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന് വിട നല്‍കാനൊരുങ്ങി നാട്. കോഴിക്കോട്ടുനിന്ന് തലശ്ശേരിയിലേക്ക് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. കോഴിക്കോട് യൂത്ത് സെന്ററില്‍ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.

യാത്രക്കിടെ നിരവധി സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് പുഷ്പൻ്റെ മൃതദേഹം കാണാൻ അവസരമൊരുക്കും. എലത്തൂരിലാണ് ആദ്യം ആംബുലൻസ് നിർത്തുക. അന്ത്യാഭിവാദ്യം അർപ്പിക്കാൻ നരിവധി പേരാണ് പാതയോരങ്ങളില്‍ തടിച്ചുകൂടിയിട്ടുള്ളത്. തലശ്ശേരി ടൗണ്‍ ഹാളിലും ചൊക്ലി രാമവിലാസം സ്കൂളിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് ചൊക്ലിയിലെ വീട്ടുപരിസരത്ത് സംസ്കരിക്കും.

Related News