സിദ്ദിഖിന് ഇന്ന് നിര്‍ണായകം; മുൻകൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കും

  • 29/09/2024

ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുള്‍ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്. 

തനിക്കെതിരായ കേസില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ സിദ്ദിഖ് കീഴടങ്ങുമെന്നാണ് സൂചന.

Related News