'അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരുക്രിമിനലിനെ കെട്ടിപ്പിടിച്ച്‌ ഇരിക്കുന്നു'

  • 30/09/2024

എഡിജിപി അജിത് കുമാറിന് മുകളില്‍ ഒരു പരുന്തും പറക്കില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഒരു മുഖ്യമന്ത്രി ഒരു ക്രിമിനിലിനെ ഇങ്ങനെ കെട്ടിപ്പിടിച്ച്‌ ഇരിക്കുകയാണ്. കൈപിടിച്ച്‌ വലിച്ചാലും കാല്‍പിടിച്ച്‌ വലിച്ചാലും ആ കെട്ട് വിടാന്‍ തയ്യാറില്ല. അത് എന്താണെന്ന് ജനം പരിശോധിക്കണമെന്ന് അന്‍വര്‍ പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അന്‍വര്‍

പൊലീസിലെ ചെറിയവിഭാഗമാണെങ്കില്‍ പോലും ഈ ക്രിമിനല്‍ വത്കരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നാടിന് ഉണ്ടാകുമെന്ന് കണ്ടാണ് താന്‍ രംഗത്തുവന്നതെന്ന് അന്‍വര്‍ പറഞ്ഞു. മുന്‍ എസ്പി സുജുിത് ദാസിന് കേസുകള്‍ ഉണ്ടാക്കാന്‍ വേണ്ടി നിരപരാധികളായ യുവാക്കളെയാണ് കുടുക്കിയത്. അങ്ങനെ സര്‍ക്കാരിന് മുന്നില്‍ കുടുതല്‍ സ്വര്‍ണവും എംഡിഎംഎയും പിടിച്ചെടുക്കുന്നനാകുന്നു. ഇടതുപക്ഷത്തെ ജനത്തില്‍ നിന്ന് അകറ്റിയത് ആഭ്യന്തരവകുപ്പ് പൊലീസുമാണ്. സംസ്ഥാനത്ത് നിരവധി പൊലീസുകാര്‍ എംഡിഎംഎ കച്ചവടക്കാരാണെന്നും അന്‍വര്‍ പറഞ്ഞു. 

Related News