പീഡനക്കേസില്‍ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. രഹസ്യമായാണ് ചോദ്യം ചെയ്തത് എന്നാണ് വിവരം. നടൻ നല്‍കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തിട്ടുണ്ട്.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് കാണിച്ച് നേര്യമംഗലം സ്വദേശിയാണ് നിവിൻ പോളിക്കെതിരെ പരാതി നല്‍കിയത്. ഇതില്‍ എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് നടനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം നവംബറില്‍ സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് യുവതിയോട് വിദേശത്തേക്ക് വരാൻ ആവശ്യപ്പെടുകയും വിദേശത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് നിവിൻപോളി അടക്കമുള്ളവർ ചേർന്ന് പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍ തനിക്കെതിരായ ലൈംഗികാരോപണം നടൻ നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ വ്യാജമാണെന്നും സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോവുമെന്നും നടൻ വ്യക്തമാക്കി. ഇതിനു പിന്നില്‍ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും നടൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?