മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ മലപ്പുറം സംബന്ധിച്ച പരാമർശത്തെ വക്രീകരിച്ചുള്ള പ്രചരണമാണ് നടക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. മലപ്പുറം ജില്ലയെ മുൻനിർത്തി വൃത്തികെട്ട പ്രചരണമാണ് നടക്കുന്നതെന്നും ഒരു പ്രത്യേക വിഭാഗത്തിന്റെ വിശ്വാസ്യതയെ ദുരുപയോഗിച്ചെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.
ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭീമുഖം ഒന്നു കൂടി വായിക്കണമെന്നും സംഘപരിവാറിന് എതിരെ രൂക്ഷമായ നിലപാട് അതില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനോട് ഒത്ത് തീർപ്പില്ലെന്ന് മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് സ്വർണം പിടിച്ചാല്‍ പിന്നെ മലപ്പുറം എന്നല്ലേ പറയേണ്ടത്? തിരുവനന്തപുരത്ത് നിന്ന് സ്വർണം പിടിച്ചെന്ന് പറഞ്ഞാല്‍ തിരുവനന്തപുരത്തെ അപമാനിക്കലാണോ? സ്വർണം മുഴുവൻ കമലയും വീണയും കൊണ്ട് പോയന്നല്ലേ ബിജെപി പറഞ്ഞ് നടന്നിരുന്നത്. ഇപ്പോള്‍ എന്തായി? ബാലൻ ചോദിച്ചു.
അൻവർ ഉയർത്തിയ ആരോപണങ്ങളില്‍ ശക്തമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഉന്നയിച്ച ആരോപണങ്ങള്‍ തിരിച്ചടിക്കുമോ എന്ന ഭയമാണോ ഇതിന് പിന്നില്‍. ബാലൻ പറഞ്ഞു. ഇതൊക്കെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ബാലൻ കൂട്ടിച്ചേർത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?