ചോദ്യം ചെയ്യലിനെത്താൻ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി എസ്‌ഐടി; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

  • 02/10/2024

യുവനടിയുടെ ബലാത്സംഗക്കേസില്‍ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു. സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്. 

ബലാത്സംഗക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് താത്കാലികാശ്വാസം ലഭിച്ച സിദ്ദിഖ് പൊലീസിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസിനായി കാത്തിരിക്കുകയാണ്. നോട്ടീസ് ലഭിച്ചാല്‍ ആ നിമിഷം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് തീരുമാനം. എന്നാല്‍ ഇതുവരെ സിദ്ദിഖിന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു.

ഏഴ് ദിവസം ഒളിവില്‍ കഴിഞ്ഞതിന് ശേഷം ഇന്നലെ അഭിഭാഷകന് മുന്നില്‍ പ്രത്യേക്ഷപ്പെട്ട നടൻ തുടർ നിയമനടപടികളി‍ല്‍ വിശദമായ ഉപദേശം തേടിയിരുന്നു. എന്നാല്‍ ദൃതിപിടിച്ചുള്ള ചോദ്യം ചെയ്യല്‍ വേണ്ടെന്ന തീരുമാനത്തിലാണ് കേസ് അന്വേഷിക്കുന്ന സംഘം. സുപ്രിംകോടതിയില്‍ നിന്ന് അന്തിമ ഉത്തരവ് വരുന്നതിന് മുൻപ് ചോദ്യം ചെയ്യല്‍ പൂർത്തിയാക്കിയാല്‍ കേസിന്റെ പുരോഗതിയില്‍ പൊലിസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍ .

Related News