'നമ്മള്‍ മുന്നോട്ട്': പി.വി അൻവറിനെ പിന്തുണച്ച്‌ നിലമ്ബൂര്‍ ആയിഷ

  • 02/10/2024

പി.വി അൻവർ എംഎല്‍എയ്ക്ക് പിന്തുണയുമായി സിപിഎം സഹയാത്രികയും ചലച്ചിത്ര നാടക അഭിനേത്രിയുമായ നിലമ്ബൂർ ആയിഷ. അൻവറിനെ നേരില്‍ കണ്ടാണ് നിലമ്ബൂർ ആയിഷ പിന്തുണ അറിയിച്ചത്. അൻവറിന്റെ പോരാട്ടത്തിന് നൂറ് ശതമാനം പിന്തുണ അറിയിക്കുന്നതായി ആയിഷ പറഞ്ഞു. കൂടിക്കാഴ്ചയുടെ വിഡിയോ അൻവർ ഫേസ്ബുക്കില്‍ പങ്കുവച്ചു. 'ഐഷാത്ത എന്ന സഖാവ് നിലമ്ബൂർ ആയിഷ..

'മലബാറിലെ തലപ്പൊക്കമുള്ള വിപ്ലവകാരി.. ഐഷാത്തയ്ക്കും ചില കാര്യങ്ങള്‍ പറയാനുണ്ട്,,' എന്ന കുറിപ്പോടെയാണ് വിഡിയോ. ഇന്ന് ഞാൻ നടത്തുന്ന പോരാട്ടത്തിന് ആയിഷാത്തയുടെ പൂർണ പിന്തുണയുണ്ടെന്ന് അൻവർ പറയുന്നതും നൂറ് ശതമാനം പിന്തുണയ്ക്കുന്നുവെന്ന് അവർ മറുപടി പറയുന്നതും ദൃശ്യത്തിലുണ്ട്.

സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങളും കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകളും നടത്തിയ അൻവർ തുറന്ന പോരിനാണ് തുടക്കമിട്ടിരിക്കുന്നത്.

Related News