പിവി അൻവർ എംഎല്‍എക്കെതിരെ തൃശൂരില്‍ പരാതി നല്‍കി ഇടതുപക്ഷ പ്രവർത്തകൻ. സമൂഹത്തില്‍ മത സ്പർധ വളർത്തുന്ന രീതിയില്‍ വ്യാപകമായി പ്രചാരണം നടത്തുന്നതായി പരാതിയില്‍ ആരോപിക്കുന്നു. ഇടതുപക്ഷ പ്രവർത്തകനായ കെ കേശവദാസാണ് തൃശൂർ സിറ്റി പൊലീസില്‍ പരാതി നല്‍കിയത്.
എംഎല്‍എ സ്ഥാനത്തിരുന്നു ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിച്ച് സത്യപ്രതിജ്ഞാ ലംഘനം ഉള്‍പ്പെടെ നടത്തുന്നതായി പരാതിയില്‍ ആരോപിക്കുന്നു. മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മതപരമായി വേർതിരിവു നടത്തി വിദ്വേഷം പ്രചരിപ്പിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?