പിടിച്ചെടുത്തത് ഏഴ് ലക്ഷത്തിന്റെ ഹവാല പണം, എഫ്‌ഐആറില്‍ 4.68 ലക്ഷമായി; പൊലീസ് മുക്കിയെന്ന് എംഎല്‍എ

  • 04/10/2024

പിടികൂടിയ ഹവാല പണം പൊലീസ് മുക്കിയെന്ന ആരോപണവുമായി എൻ എ നെല്ലിക്കുന്ന് എംഎല്‍എ. ഹൊസ്ദുർഗ് പൊലീസ് പിടികൂടിയെ പണം പൂർണമായും കോടതിയില്‍ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്നാണ് എംഎല്‍എയുടെ ആരോപണം.

2023 ഓഗസ്റ്റ് 25-നാണ് അണങ്കൂർ ബദരിയ ഹൗസില്‍ ബി എം ഇബ്രാഹിമില്‍നിന്ന് ഏഴുലക്ഷം രൂപ ഹൊസ്ദുർഗ് പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ എഫ്‌ഐആറില്‍ പറയുന്നത്. 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ എവിടെ പോയെന്ന് അറിയില്ലെന്നും എംഎല്‍എ പറഞ്ഞു.

നിയമവിരുദ്ധമായല്ല പണം സൂക്ഷിച്ചത് എന്നാണ് കേസില്‍ പ്രതിചേർക്കപ്പെട്ട ഇബ്രാഹിം പറയുന്നത്. അത് തെളിയിക്കാനുള്ള രേഖകളും അദ്ദേഹത്തിന്റെ പക്കലുണ്ട്. അതിനാല്‍ അദ്ദേഹം കാസർകോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ കേസ് നടത്തുകയാണ്. സംഭവത്തില്‍ ഇബ്രാഹിം ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടിയില്ലെന്നുെം എംഎല്‍എ ആരോപിച്ചു.

Related News