സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഇല്ല; അന്‍വറിന് ദുഷ്ടലാക്ക്; മുഖ്യമന്ത്രി ചിരിച്ചാലും ഇല്ലെങ്കിലും കുറ്റം; പൊലീസിന് സിപിഎം പ്രശംസ

  • 04/10/2024

സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചതോടെ അത് അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നിട്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മുഖ്യമന്ത്രി ആദ്യം ചിരിക്കുന്നില്ലെന്നതായിരുന്നു മാധ്യമങ്ങളുടെ വിമര്‍ശനം. ഇപ്പോള്‍ ചോദിക്കുന്നു എന്താ ചിരിയെന്ന്. എഡിജിപിക്കെതിരായ അന്വേഷണം അവസാനഘട്ടത്തിലാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

സിപിഎമ്മിനെതിരെയും എല്‍ഡിഎഫിനെതിരെയും സര്‍ക്കാരിനെതിരെയും ശക്തമായ പ്രചാരണമാണ് മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയ സ്ഥിതിഗതികളും പാര്‍ട്ടിയുടെ സമീപനങ്ങളും എന്ന ഒരു രേഖ അവതരിപ്പിച്ച്‌ അംഗീകരിച്ചതായും എംവി ഗോവിന്ദന്‍ പറഞ്ഞു. മതരാഷ്ട്ര വാദം മുന്നോട്ടുവയ്ക്കുമ്ബോള്‍ അതിനെതിരെ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ അംഗീകാരം മുഖ്യമന്ത്രിക്കുണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സിപിഎം- ആര്‍എസ്‌എസ് ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുന്നത്.

തൃശൂരിലെ ബിജെപി വിജയത്തിന് ഇടതുപക്ഷമാണ് കളമൊരുക്കിയതെന്ന് വിവിധ കോണുകളില്‍ നിന്ന്് ഇപ്പോഴും ശക്തമായി പ്രചരിപ്പിക്കുകയാണ്. യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതാണ് വിജയത്തിനുള്ള പ്രധാനകാരണം. ഇതിന്റെ ഭാഗമായാണ് തൃശൂര്‍ ഡിസിസി പ്രസിഡന്റിന് സ്ഥാനം ചലനം ഉണ്ടായത്. എന്നിട്ടും സിപിഎമ്മിനെ കുറ്റപ്പെടുത്തി അതിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. 

Related News