തൃശൂരിലെ മൂന്നിടങ്ങളില്‍ എടിഎം കവര്‍ച്ച നടത്തി അറുപത്തേഴ് ലക്ഷം കവര്‍ന്ന സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. തമിഴ്‌നാട്ടില്‍ പിടിയിലായ സംഘത്തേയും കൊണ്ട് കേരള പോലീസ് തൃശൂരിലെത്തി. സേലം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അഞ്ചംഗ എടിഎം കവര്‍ച്ചസംഘത്തെയാണ് കേരള പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയത്. പ്രതികളുമായി നാളെ വിശദമായ തെളിവെടുപ്പ് നടത്തും.
അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടതെന്നാണ് അറിയുന്നത്. പുതിയ നിയമസംഹിത അനുസരിച്ച് പ്രതികളെ ഒന്നിലേറെ തവണ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അനുമതിയുണ്ട്. ആവശ്യമെങ്കില്‍ വീണ്ടും ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസിന് അപേക്ഷ നല്‍കാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?