കുരുമുളക് സ്‌പ്രേ ചെയ്ത് സ്വര്‍ണവ്യാപാരിയില്‍ നിന്ന് ഏഴ് ലക്ഷം തട്ടിയ കേസ്; പള്‍സര്‍ സുനിയടക്കം 9 പ്രതികളെ വെറുതെ വിട്ടു

  • 05/10/2024

സ്വര്‍ണവ്യാപാരിക്ക് നേരെ കുരുമുളക് സ്ര്‌പേ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഒന്‍പത് പ്രതികളെ വെറുതെ വിട്ടു. പള്‍സര്‍ സുനി, ജെയിംസ് മോന്‍ ജേക്കബ്, ബുള്ളറ്റ് സജി, സുബൈര്‍, രഞ്ജിത്ത്, നിധിന്‍ ജോസഫ്, ജിതിന്‍ രാജു, ദിലീപ്, ടോം കെ ജോസഫ് എന്നിവരെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി നിക്‌സണ്‍ എം ജോസഫ് വിട്ടയച്ചത്.

2014 മെയ് ഒന്നിന് കിടങ്ങൂരിലായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി പാലായിലെ ജ്വല്ലറിയില്‍ സ്വര്‍ണം വിറ്റ പണവുമായി ഏറ്റുമാനൂര്‍ ഭാഗത്തേക്ക് കെഎസ്‌ആര്‍ടിസി ബസില്‍ പോകുകയായിരുന്നു. ബസ് കിടങ്ങൂരെത്തിയപ്പോള്‍ പ്രതി ജിതിന്‍ വ്യാപാരിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച ശേഷം പണം തട്ടിയെടുത്ത് ഇറങ്ങിയോടിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

Related News