ഇടയാര്‍ വ്യവസായ മേഖലയില്‍ പൊട്ടിത്തെറി; ഒഡീഷ സ്വദേശി മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

  • 05/10/2024

ഇടയാർ വ്യവസായ മേഖലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒഡീഷ സ്വദേശി മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ഒഡീഷ സ്വദേശിയായ അജയ് വിക്രമനാണ് മരിച്ചത്. ഒഡീഷ സ്വദേശികളായ കൃഷ്ണൻ, ഗുരു, പ്രണവ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇടായാർ വ്യവസായ മേഖലയിലെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫോർമല്‍ ട്രേഡ് ലിങ്ക് എന്ന കമ്ബനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്തിനാല്‍ ഈ കമ്ബനി അടച്ചുപൂട്ടാൻ നോട്ടീസ് നല്‍കിയിരുന്നു. സെപ്തംബർ മൂന്നിനാണ് നോട്ടീസ് നല്‍കിയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കുക്കർ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് പ്രാഥമിക നിഗമനം.

Related News