'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം': ചീഫ് സെക്രട്ടറിക്ക് ഗവര്‍ണറുടെ നോട്ടീസ്

  • 07/10/2024

വിവാദമായ മലപ്പുറം കള്ളക്കടത്ത് പരാമർശത്തില്‍ സർക്കാരിനെ വിടാതെ ഗവർണർ. വിവാദത്തില്‍ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. നാളെ നേരിട്ടെത്തി വിശദീകരണം നല്‍കാനാണു നിർദേശം നല്‍കിയിരിക്കുന്നത്. 

മുഖ്യമന്ത്രി 'ദ ഹിന്ദു'വിനു നല്‍കിയ അഭിമുഖത്തിനു പിന്നാലെയായിരുന്നു മലപ്പുറം പരാമര്‍ശം വിവാദത്തിനു തുടക്കം കുറിച്ചത്. മലപ്പുറത്ത് വലിയ തോതില്‍ കള്ളക്കടത്തും ഹവാല ഇടപാടും നടക്കുന്നെന്നും ഇതു രാജ്യദ്രോഹ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍, താൻ ഇത്തരത്തിലൊരു മറുപടിയും നല്‍കിയിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇതോടെ പിആർ ഏജൻസി നല്‍കിയ ചോദ്യമാണ് അച്ചടിച്ചതെന്നു വിശദീകരിച്ച്‌ ദ ഹിന്ദു മാപ്പുപറയുകയും ചെയ്തിരുന്നു.

Related News