കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കണം - ധനമന്ത്രി കെ.എൻ ബാലഗോപാല്‍

  • 07/10/2024

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ ചേരുന്നവർക്ക് അർഹിച്ച പരിഗണന നല്‍കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍. ചിട്ടിയുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോളാണ് മന്ത്രിയുടെ പ്രതികരണം. ദോഹയില്‍ കെ.എസ്.എഫ്.ഇ സംഘടിപ്പിച്ച പ്രവാസി മീറ്റില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ചിട്ടി പിടിച്ച ശേഷം പണം അക്കൗണ്ടില്‍ എത്താൻ എടുക്കുന്ന കാലതാമസം, ബ്രാഞ്ചുകളില്‍ നേരിടുന്ന പ്രയാസങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ചപ്പോളാണ് ധനമന്ത്രിയുടെ പ്രതികരണം. കുറഞ്ഞ കാലത്തെ ലീവിനെത്തുന്ന പ്രവാസികള്‍ക്ക് പലപ്പോഴും നൂലാമാലകള്‍ പ്രയാസമുണ്ടാക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളില്‍ പ്രവാസികള്‍ക്ക് അർഹിക്കുന്ന പരിഗണന ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. 

ഗള്‍ഫ് രാജ്യങ്ങളില്‍ കെ.എസ്.എഫ്.ഇ നടത്തുന്ന പ്രവാസി മീറ്റിറ്റിന്റെ ഭാഗമായാണ് ധനമന്ത്രിയും ചെയർമാൻ കെ. വരദരാജനും അടക്കമുള്ളവർ ഖത്തറിലെത്തിയത്. പ്രവാസികള്‍ക്കായി ആവിഷ്‌കരിച്ച വിവിധ ചിട്ടി പദ്ധതികള്‍ മന്ത്രിയും ബോർഡ് പ്രതിനിധികളും വിശദീകരിച്ചു. 87,000 കോടി രൂപയാണ് കെ.എസ്.എഫ്.ഇയുടെ പ്രതിവർഷ വരുമാനം. വരും വർഷം ഇത് ഒരു ലക്ഷം കോടിയിലേക്ക് ഉയർത്തും.

Related News