ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

  • 07/10/2024

മുക്കത്ത് ഹൈസ്കൂള്‍ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസില്‍ മൂന്നുപേർ അറസ്റ്റില്‍. അനം സ്വദേശി മോമൻ അലി, അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ മാതാവിന്‍റെ സുഹൃത്തുക്കളാണെന്നു സൂചനയുണ്ട്.

വയറുവേദനയെ തുടർന്ന് 15കാരിയെ ആശുപത്രിയില്‍ പ്രവശിപ്പിച്ചപ്പോഴാണ് ആറു മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ പിടികൂടുന്നത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.

പെണ്‍കുട്ടിയെ തിരുവനന്തപുരം ചൈല്‍ഡ് കെയറിലേക്ക് മാറ്റി. കൂടുതല്‍ പേർ പീഡിപ്പിച്ചെന്നു വിദ്യാർഥിയുടെ മൊഴിയുണ്ട്.

Related News