പന്ത്രണ്ടുകാരി കുഞ്ഞിന് ജന്മം നല്‍കി; പോക്‌സോ കേസില്‍ സഹോദരന് 123 വര്‍ഷം തടവ്

  • 07/10/2024

പന്ത്രണ്ടുകാരിയെ പിഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരന് 123 വര്‍ഷം തടവ്. അരിക്കോട് സ്വദേശിയായ കുട്ടിയെ പത്തൊന്‍പത് കാരനായ സഹോദരനാണ് പീഡിപ്പിച്ചത്. മഞ്ചേരി പോക്‌സോ കോടതിയുടെതാണ് വിധി. ഗര്‍ഭിണിയായ പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. 

കേസിന്റെ വിചാരണ വേളയില്‍ പ്രതിയുടെ അമ്മയും അമ്മാവനും കൂറുമാറിയിരുന്നു. കേസില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പ്രതി സഹോദരനാണെന്ന് സ്ഥിരീകരിച്ചത്.

കേസില്‍ പ്രതിക്ക് 123 വര്‍ഷം തടവും ഏഴ് ലക്ഷം രൂപ പിഴയും അടയ്ക്കാനാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പിഴയടക്കുന്ന തുക പെണ്‍കുട്ടിയുടെ ക്ഷേമപ്രവര്‍ത്തനത്തിനായി വിനിയോഗിക്കണം. മഞ്ചേരി പോക്‌സോ കോടതി ജഡ്ജി എം അഷ്‌റഫാണ് ശിക്ഷ വിധിച്ചത്. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്.

Related News